Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fide Chess World Championship

പ്ര​​ഗ്നാ​​ന​​ന്ദ, അ​​ര്‍​ജു​​ന്‍ സ​​മ​​നി​​ല​​യി​​ല്‍

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ചെ​​സ് ലോ​​ക​​ക​​പ്പ് നാ​​ലാം റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ, പി. ​​ഹ​​രി​​കൃ​​ഷ്ണ, കാ​​ര്‍​ത്തി​​ക് വെ​​ങ്ക​​ട്ട​​രാ​​മ​​ന്‍ എ​​ന്നി​​വ​​ര്‍​ക്കു സ​​മ​​നി​​ല. കാ​​ര്‍​ത്തി​​ക് വെ​​ങ്ക​​ട്ട​​രാ​​മ​​ന്‍ വി​​യ​​റ്റ്‌​​നാ​​മി​​ന്‍റെ ലീ ​​ഖ്വാ​​ങ് ലീ​​മി​​നോ​​ടും പി. ​​ഹ​​രി​​കൃ​​ഷ്ണ സ്വീ​​ഡ​​ന്‍റെ ഗ്രാ​​ന്‍​ഡെ​​ലി​​യ​​സ് നി​​ല്‍​സി​​നോ​​ടു​​മാ​​ണ് സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​ത്.

ടോ​​പ് സീ​​ഡു​​ക​​ളാ​​യ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി ഹം​​ഗ​​റി​​യു​​ടെ ലെ​​ക്കോ പീ​​റ്റ​​നു​​മാ​​യും ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ റ​​ഷ്യ​​യു​​ടെ ഡു​​ബോ​​വ് ഡാ​​നി​​ലു​​മാ​​യും പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം നേ​​ടു​​ന്ന​​വ​​ര്‍​ക്ക് അ​​ഞ്ചാം റൗ​​ണ്ടി​​ലേ​​ക്കു മു​​ന്നേ​​റാം. ര​​ണ്ടാം മത്സരവും സ​​മ​​നി​​ല​​യാ​​യാ​​ല്‍ ടൈ​​ബ്രേ​​ക്ക​​ര്‍.

Latest News

Corehub Up